Connect with us

Kuwait

ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം സാധ്യമല്ലെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ വിവിധ ആശുപത്രികളിലേക്കായി പ്രതിവര്‍ഷം മുന്നൂറിലധികം പുതിയ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. കുവൈത്ത് മെഡിക്കല്‍ കോളജില്‍ നിന്നും പ്രതിവര്‍ഷം 100 ഡോക്ടര്‍മാരാണ് കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിന്റെ ആരോഗ്യ മേഖലക്ക് ആവശ്യമായ ഡോക്ടര്‍മാരില്‍ സ്വദേശികള്‍ വെറും 33 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി ഈ രംഗത്തെ വിദഗ്ധരും അക്കാദമിസ്റ്റുകളും ഒരുമിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

രാജ്യത്തെ വിവിധ ആശുപത്രികളിലേക്കായി പ്രതിവര്‍ഷം മുന്നൂറിലധികം പുതിയ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ കുവൈത്തി ഡോക്ടര്‍മാരെ മാത്രം വെച്ച് അത് നികത്തുക സാധ്യമല്ല.

കുവൈത്ത് മെഡിക്കല്‍ കോളജില്‍ നിന്നും പ്രതിവര്‍ഷം 100 ഡോക്ടര്‍മാരാണ് കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. അതുകൊണ്ടു തന്നെ വിദേശ ഡോക്ടര്‍മാരെ ആശ്രയിക്കുന്നത് നിര്‍ത്താനോ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ കുവൈത്തീവത്ക്കരണം നടത്താനോ സാധ്യമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍

 

Latest