Connect with us

Kerala

അത്യന്തം ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

വിശദമായ അന്വേഷണം നടക്കും.സ്ഫോടന കാരണവും സ്ഥിതിഗതികളും വിലയിരുത്തി വരികയാണ്.

Published

|

Last Updated

തിരുവനന്തപുരം | കളമശ്ശേരിയില്‍ ഒരാള്‍ മരിക്കാനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുമിടയായ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ അന്വേഷണം നടക്കും.

സ്ഫോടന കാരണവും സ്ഥിതിഗതികളും വിലയിരുത്തി വരികയാണെന്നും ബാക്കി കാര്യങ്ങള്‍ അതിനു ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വശവും പരിശോധിച്ചു വരികയാണെന്ന് എ ഡി ജി പി പറഞ്ഞു. മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്ഥലം സന്ദര്‍ശിച്ചു.