Kerala
സര്‍ക്കാര്‍ പരിപാടിയില്‍ വേടന്‍ ഇന്ന് പാടും; ജനങ്ങള്‍ അനിയന്ത്രിതമായാല്‍ പരിപാടി റദ്ദാക്കുമെന്ന് പോലീസ്
സുരക്ഷക്കായി 200 പൊലീസുകാരെയാണ് വിന്യസിപ്പിക്കുക

ഇടുക്കി | വിവാദങ്ങള്‍ക്കിടെ ഇടുക്കിയിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ നടക്കുന്ന വേടന്റെ സംഗീത പരിപാടിയിലേക്ക് ജനങ്ങള്‍ അനിയന്ത്രിതമായി എത്തിയാല്‍ പരിപാടി റദ്ദാക്കേണ്ടിവരുമെന്നു പോലീസ്. സ്ഥല പരിമിതി മൂലമാണ് തീരുമാനം. സുരക്ഷക്കായി 200 പൊലീസുകാരെയാണ് വിന്യസിപ്പിക്കുക.
വൈകീട്ട് ഏഴു മണിക്ക് വാഴത്തോപ്പ് സ്‌കൂള്‍ മൈതാനത്തിലാണ് വേടന്റെ പരിപാടി നടക്കുക. പരമാവധി 8,000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ എത്തിയാല്‍ വേദിയിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നാണ് പൊലീസ് പറയുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29 ന് വേടന്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28 ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സി പി എമ്മും സി പി ഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയില്‍ പരിപാടി അവതരിപ്പിക്കാന്‍ വേടന് വേദി നല്‍കാന്‍ തീരുമാനിച്ചത്.
തെറ്റുപറ്റിയെന്നും തിരുത്തുമെന്നും കുട്ടികള്‍ തന്നെ അനുകരിക്കരുതെന്നും പ്രഖ്യാപിച്ചതോടെ കലാകാരനെന്ന നിലയില്‍ വേടന് പിന്തുണ നല്‍കുന്നതാണ് പരിപാടി. വേടനൊപ്പം സര്‍ക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ആരും പൂര്‍ണരല്ല. തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും എന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.