Connect with us

Kerala

മോശം കാലാവസ്ഥ: മുഖ്യമന്ത്രി വി ഡി സതീശന്‍ സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ തിരിച്ചിറക്കി

മുഖ്യമന്ത്രി വിമാനത്താവളത്തില്‍ തുടരുകയാണ്.

Published

|

Last Updated

തിരുവനന്തപുരം| മോശം കാലാവസ്ഥയെ തുടര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ തിരിച്ചിറക്കി. കൊച്ചിയിലേക്ക് പോകുന്നതിനിടെ മോശം കാലാവസ്ഥയനുഭവപ്പെട്ടതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹെലിക്കോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു.

മുഖ്യമന്ത്രി വിമാനത്താവളത്തില്‍ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതിന് ശേഷം കൊച്ചിയിലേക്ക് വീണ്ടും യാത്ര തുടരും. ഇന്ന് രാവിലെ കവഡിയാറില്‍ നിന്നാണ് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടത്. കൊച്ചിയില്‍ ലാന്‍ന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെയാണ് കാലാവസ്ഥ മോശമായത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു.

Content Highlights:
A helicopter carrying V D Satheesan was forced to return to Thiruvananthapuram airport due to bad weather while heading to Kochi. The helicopter had taken off from Kowdiar in the morning before encountering unfavorable weather conditions near Kochi. He will resume the trip once weather improves.

---- facebook comment plugin here -----

Latest