Kerala
കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പന്‍ മോഹന്‍ദാസിന്റെ മൃതദേഹം ഉള്‍ക്കാട്ടില്‍ കണ്ടെത്തി
കോടതിയില്‍ നിന്ന് സമന്‍സ് വന്നതിന് പിന്നാലെയാണ് ഇയാള്‍ കാട് കയറിയത്.
പത്തനംതിട്ട| പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പന്‍ മോഹന്‍ദാസിന്റെ മൃതദേഹം ഉള്‍ക്കാട്ടില്‍ കണ്ടെത്തി. ഒരു മാസം മുമ്പാണ് മോഹന്‍ദാസിനെ കാണാതായത്. കോടതിയില്‍ നിന്ന് സമന്‍സ് വന്നതിന് പിന്നാലെയാണ് ഇയാള്‍ കാട് കയറിയത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഊര് മൂപ്പനെ കണ്ടെത്തുന്നതിനായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചും കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് ഉള്‍ക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
പാറയുടെ ചെരുവിലായി മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മോഹന്‍ദാസിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ചിരുന്നു. ജൂണ്‍ മാസം അവസാനമായിരുന്നു മോഹന്‍ദാസ് കാട് കയറിയത്. കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട് വന്ന സമന്‍സിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് മോഹന്‍ ദാസ് കാട് കയറിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
The body of tribal chief Mohandas was found hanging from a tree on a rocky slope in the deep forest of Konni. He had been missing for a month after receiving a court summons. Police discovered the decomposed body using drones and cadaver dogs during extensive searches.




