Connect with us

Kerala

ഓപ്പറേഷന്‍ തൂഫാന്‍: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടി

ജയിലിനുള്ളില്‍ എങ്ങനെയാണ് കഞ്ചാവ് എത്തിയത്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതുള്‍പ്പെടെ പരിശോധിക്കും.

Published

|

Last Updated

തിരുവനന്തപുരം| ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മിന്നല്‍ പരിശോധന. ജയിലിനുള്ളില്‍ എങ്ങനെയാണ് കഞ്ചാവ് എത്തിയത്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതുള്‍പ്പെടെ പരിശോധിക്കും.

തിരുവനന്തപുരത്തിന് പുറമേ വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും പരിശോധന നടന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.2019 ഒക്ടോബറില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതി നസീമിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. അന്ന് ഏഴ് തടവുകാരില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

Content Highlights:
Ganja was seized during a surprise raid named Operation Thoofan at Poojappura Central Jail in Thiruvananthapuram. Raids were also conducted at Viyyur and Kannur central jails. Authorities have launched a detailed investigation to identify how the contraband was smuggled inside.

---- facebook comment plugin here -----

Latest