Connect with us

National

ബി ജെ പിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പാര്‍ട്ടി വിട്ടു

അതേ സമയം ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറങ്ങിയിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി  | ബി ജെ പിയുടെ ദേശീയ വക്താവായി പ്രവര്‍ത്തിച്ചിരുന്ന ഷെഹ്‌സാദ് പൂനവാല പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് സിഎന്‍എന്‍-ന്യൂസ്18 വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറങ്ങിയിട്ടില്ല.

പൂനവാലയുടെ എക്‌സ് പ്രൊഫൈലിലെ പുതിയ ബയോയില്‍ ബി ജെ പിയെക്കുറിച്ച് പരാമര്‍ശങ്ങളൊന്നുമില്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ”ആജീവനാന്ത അനുയായി” എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

2017-ല്‍ കോണ്‍ഗ്രസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ശേഷമാണ് ഷെഹ്‌സാദ് ബി ജെ പിയില്‍ ചേര്‍ന്നത്. പിന്നീട് അദ്ദേഹം ദേശീയ വക്താവ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും ഉറച്ച പിന്തുണക്കാരനായ അദ്ദേഹം, ചാനല്‍ ചര്‍ച്ചകളിലും മറ്റ് വേദികളിലും ശക്തമായ നിലപാടുകളിലൂടെയും ബിജെപിയുടെ മുഖമായി മാറിയിരുന്നു

Content Highlights: BJP national spokesperson Shehzad Poonawalla has reportedly resigned from the party due to personal reasons. His updated social media bio describes him as a lifelong follower of Prime Minister Narendra Modi. He had joined the BJP in 2017 after leaving Congress

Latest