Connect with us

National

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു

കോഹിനൂര്‍ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്.

Published

|

Last Updated

ഭിവണ്ടി| മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യ്തു. ഇന്ന് പുലര്‍ച്ചെയാണ് കെട്ടിടം തകര്‍ന്ന് വീണത്. കോഹിനൂര്‍ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, അഗ്‌നിരക്ഷാ സേന എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. ഷമീം ഷെയ്ഖ് (32), മിറാജ് റസൂല്‍ ഷെയ്ഖ് (34) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ അഭയ് യാദവ് (26), ദീപക് യാദവ് (25), സംഗീത പ്രജാപതി (36) എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി കുടുംബങ്ങള്‍ കെട്ടിടത്തില്‍ നിന്ന് നേരത്തെ താമസം മാറിയിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുമ്പോഴാണ് തകര്‍ന്നുവീണത്. തൊഴിലാളികള്‍ കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ അതിനുള്ളിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Content Highlights:
Seven people died and three were injured after a portion of the four-storey Kohinoor residential building collapsed in Bhiwandi, Maharashtra. Rescue operations by NDRF and local fire service teams are ongoing. Officials noted the municipal body had previously issued a warning about the structure.

---- facebook comment plugin here -----

Latest