Connect with us

Eduline

എസ് ബി ഐ ആശ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഓൺലൈനായി സെപ്തംബർ നാല് വരെ അപേക്ഷിക്കാം.

Published

|

Last Updated

സ് ബി ഐ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എസ് ബി ഐ പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിന് സാന്പത്തിക സഹായം നൽകുന്നതിനായി ഏർപ്പെടുത്തിയ സ്കോളർഷിപ്പാണ് ആശ.

ഓൺലൈനായി സെപ്തംബർ നാല് വരെ അപേക്ഷിക്കാം. സ്‌കൂൾ വിദ്യാർഥികൾക്കും ബിരുദ, പി ജി പ്രോഗ്രാമുകൾ ചെയ്യുന്നവർക്കും വിദേശത്ത് പഠിക്കുന്നവർക്കും പ്രത്യേകം സ്‌കോളർഷിപ്പുകളുണ്ട്. അപേക്ഷകർക്ക് കഴിഞ്ഞ അക്കാദമിക വർഷം കുറഞ്ഞത് 75 ശതമാനം മാർക്ക് വേണം.

പട്ടികവിഭാഗക്കാർക്ക് 65 ശതമാനം, ഭിന്നശേഷിക്കാർക്ക് 60 ശതമാനം മാർക്ക് മതി. അപേക്ഷകരുടെ അക്കാദമിക പ്രകടനം, സാമ്പത്തികസ്ഥിതി എന്നിവ പരിശോധിച്ച് ആദ്യഘട്ട തിരഞ്ഞെടുപ്പു നടത്തും. തുടർന്ന് ഫോണിലൂടെ അഭിമുഖം നടത്തിയും രേഖകൾ പരിശോധിച്ചുമാണ് അന്തിമപട്ടിക തയ്യാറാക്കുക.

സ്‌കൂൾ മുതൽ വിദേശപഠനം വരെ വിവിധ തലങ്ങളിലായി 15,000 മുതൽ 15 ലക്ഷം രൂപ വരെയാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ഒന്പത് മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാർഥികൾ, ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കൽ വിദ്യാർഥികൾ, ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളിൽ കോഴ്സ് ചെയ്യുന്നവർ, വിദേശപഠനം നടത്തുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. 2026 അക്കാദമിക വർഷത്തിൽ 36,428 പേരെയാണ് തിരഞ്ഞെടുക്കുന്നത്.

സ്കൂൾ

  • പ്രതിവർഷം 15,000 രൂപ സ്‌കോളർഷിപ്പ്.
  • യോഗ്യത: ഒന്പത് മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവരായിരിക്കണം. മുൻ അക്കാദമിക വർഷങ്ങളിൽ 75 ശതമാനമോ അതിന് മുകളിലോ സ്‌കോറുണ്ടായിരിക്കണം (എസ് സി/എസ് ടി 65 ശതമാനവും പി ഡബ്ല്യൂ ബി ഡി 60 ശതമാനവും).
  • കുടുംബവാർഷിക വരുമാനം 3,00,000 രൂപയിൽ കൂടരുത്.

യു ജി

  • പ്രതിവർഷം 75,000 രൂപ സ്‌കോളർഷിപ്പ്.
  • യോഗ്യത: എൻ ഐ ആർ എഫ് റാങ്കിംഗിൽ ആദ്യ 300ൽ ലിസ്റ്റ് ചെയ്തിട്ടുള്ള നാഷനൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡോ അതിന് മുകളിലോ ലഭിച്ചിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് /സർവകലാശാല/ അക്കാദമിക സ്ഥാപനത്തിലൊന്നിൽ (പുതിയ ഡാറ്റപ്രകാരം) ബിരുദ പ്രോഗ്രാമിന് പഠിക്കുന്നവരായിരിക്കണം (ഏതെങ്കിലും വർഷം) മുൻ അക്കാദമിക വർഷങ്ങളിൽ 75 ശതമാനമോ (സി ജി പി എ 7.5) അതിന് മുകളിലോ സ്‌കോറുണ്ടായിരിക്കണം. (എസ് സി/എസ് ടി 65 ശതമാനവും പി ഡബ്ല്യൂ ബി ഡി 60 ശതമാനവും).
  • കുടുംബവാർഷിക വരുമാനം 6,00,000 രൂപയിൽ കൂടരുത്.

പി ജി

  • പ്രതിവർഷം 1,50,000 രൂപ സ്‌കോളർഷിപ്പ്.
  • യോഗ്യത: എൻ ഐ ആർ എഫ് റാങ്കിംഗിൽ ആദ്യ 300ൽ ലിസ്റ്റ് ചെയ്തിട്ടുള്ള നാഷനൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡോ ലഭിച്ചിട്ടുള്ള സ്ഥാപനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് /സർവകലാശാല/ അക്കാദമിക സ്ഥാപനത്തിലൊന്നിൽ (പുതിയ ഡാറ്റപ്രകാരം) ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പഠിക്കുന്നവരായിരിക്കണം (ഏതെങ്കിലും വർഷം). മുൻ അക്കാദമിക വർഷങ്ങളിൽ 75 ശതമാനമോ (സി ജി പി എ 75) അതിന് മുകളിലോ സ്‌കോറുണ്ടായിരിക്കണം (എസ് സി/എസ് ടി 65 ശതമാനവും പി ഡബ്ല്യു ബി ഡി 60 ശതമാനവും).
  • കുടുംബവാർഷിക വരുമാനം 6,00,000 രൂപയിൽ കൂടരുത്.

മെഡിക്കൽ

  • പ്രതിവർഷം 2,00,000 രൂപ സ്‌കോളർഷിപ്പ്.
  • യോഗ്യത: എയിംസിലോ അല്ലെങ്കിൽ എൻ ഐ ആർ എഫ് മെഡിക്കൽ റാങ്കിംഗിൽ മുൻനിരയിലുള്ള 50 കോളജുകളിലൊന്നിൽ മെഡിക്കൽ പ്രോഗ്രാമിന് പഠിക്കുന്നവരായിരിക്കണം. (ഏതെങ്കിലും വർഷം). മുൻ അക്കാദമിക വർഷങ്ങളിൽ 75 ശതമാനമോ (സി ജി പി എ 75) അതിന് മുകളിലോ സ്‌കോറുണ്ടായിരിക്കണം (എസ് സി/എസ് ടി 65 ശതമാനവും പി ഡബ്ല്യൂ ബി ഡി 60 ശതമാനവും).
  • കുടുംബവാർഷിക വരുമാനം 6,00,000 രൂപയിൽ കൂടരുത്. അംഗീകൃത നീറ്റ് സ്‌കോർ (നിലവിലോ/ മുൻവർഷങ്ങളിലോ).

ഐ ഐ ടി

പ്രതിവർഷം 2,00,000 രൂപ സ്‌കോളർഷിപ്പ്.

യോഗ്യത: രാജ്യത്തെ 23 ഐ ഐ ടി കളിലൊന്നിൽ പഠിക്കുന്നവരായിരിക്കണം. മുൻ അക്കാ ദമിക വർഷങ്ങളിൽ 75 ശതമാനമോ (സി ജി പി എ 75) അതിന് മുകളിലോ സ്‌കോറുണ്ടായിരിക്കണം (എസ് സി/എസ് ടി 65 ശതമാനവും പി ഡബ്ല്യൂബി ഡി 60 ശതമാനവും). കുടുംബവാർഷികവരുമാനം 6,00,000 രൂപയിൽ കൂടരുത്. അംഗീകൃത ജെ ഇ ഇ അഡ്വാൻസ്ഡ് സ്കോർ (നിലവിലോ/മുൻവർഷങ്ങളിലോ).

ഐ ഐ എം

  • പ്രതിവർഷം 15,00,000 രൂപ സ്‌കോളർഷിപ്പ്.
  • യോഗ്യത: രാജ്യത്തെ 22 ഐ ഐ എമ്മുകളിൽ ഒന്നിൽ എം ബി എ പ്രോഗ്രാം പഠിക്കുന്നവരായിരിക്കണം. മുൻ അക്കാദമിക വർഷങ്ങളിൽ 75 ശതമാനമോ (സി ജി പി എ 75) അതിന് മുകളിലോ സ്‌കോറുണ്ടായിരിക്കണം(എസ് സി/എസ് ടി 65 ശതമാനവും പി ഡബ്ല്യൂ ബി ഡി 60 ശതമാനവും).
  • കുടുംബവാർഷികവരുമാനം 6,00,000 രൂപയിൽ കൂടരുത്. അംഗീകൃത ക്യാറ്റ് സ്‌കോർ (നിലവിലോ/ മുൻവർഷങ്ങളിലോ)

ഓവർസീസ്

  • പ്രതിവർഷം സ്കോളർഷിപ്പ് 15,00,000 രൂപ.
  • വിദേശത്തെ മികച്ച സർവകലാശാലകൾ/അക്കാദമിക സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദത്തിനോ അതിന് മുകളിലുള്ളതോ ആയ കോഴ്സുകൾ പഠിക്കുന്നവരായിരിക്കണം. തിരഞ്ഞെടുക്കുന്ന സർവകലാശാല ക്യു എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിംഗിൽ ആദ്യ 200ൽ ഉൾപ്പെട്ടിരിക്കണം.
  • പഠനത്തിനുള്ള ഓഫർ ലെറ്റർ സർവകലാശാലയിൽ നിന്ന് ലഭിച്ചിട്ടുണ്ടാകണം. മുൻ അക്കാദമിക വർഷങ്ങളിൽ 75 ശതമാനമോ (സി ജി പി എ 75) അതിന് മുകളിലോ സ്‌കോറുണ്ടായിരിക്കണം. (എസ് സി/എസ് ടി 65 ശതമാനവും പി ഡബ്ല്യു ബി ഡി 60 ശതമാനവും).
  • കുടുംബവാർഷിക വരുമാനം 6,00,000 രൂപയിൽ കൂടരുത്.
  • അംഗീകൃത ജി ആർ ഇ/ജിമാറ്റ്/എം ക്യാറ്റ്/എൽ എൻ എ ടി ഐ എസ് എ ടി സ്‌കോറുണ്ടായിരിക്കണം (നിലവിലോ/ മുൻ വർഷങ്ങളിലോ).

സംവരണം

സ്‌കോളർഷിപ്പിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും 50 ശതമാനം വീതവും എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 25 ശതമാനം വീതവും ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്.

തിരഞ്ഞെടുപ്പ്

അക്കാദമിക മികവിന്റെയും സാമ്പത്തിക പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് ടെലിഫോൺ അഭിമുഖവും തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. അതത് വർഷങ്ങളിൽ മിനിമം യോഗ്യത നേടുന്നവർക്ക് സ്‌കോളർഷിപ്പ് പുതുക്കുന്നതിന് അവസരമുണ്ട്.

അപേക്ഷ

  • എസ് ബി ഐയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്തംബർ നാല്.
  • അപേക്ഷക്കും വിവരങ്ങൾക്കും www.sbiashascholarship.co.in സന്ദർശിക്കുക.

Content Highlights:
SBI Foundation has invited online applications for the SBI Asha Scholarship scheme across various education levels. Financial assistance ranges from 15,000 to 15 lakh rupees based on academic performance and annual family income. Eligible candidates can submit applications until September 4.