Connect with us

Kerala

കേരളാ തീരത്തെ എംഎസ്‌സി എല്‍സ കപ്പല്‍ അപകടം: കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കണം; നേവിയുടെ സഹായം തേടി മാരിടൈം ഡയറക്ടറേറ്റ്

കപ്പലിന്റെ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകള്‍ അടങ്ങിയ കണ്ടെയ്നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം.

Published

|

Last Updated

കൊച്ചി|കേരളാ തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ നാവികസേനയുടെ സാങ്കേതിക സഹായം തേടി മാരിടൈം ഡയറക്ടറേറ്റ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. 2025 മെയ് 25നാണ് ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ ലൈബീരിയന്‍ പതാകയോട് കൂടിയ എല്‍സ 3 കപ്പല്‍ അപകടത്തില്‍പെട്ടത്.

എംഎസ്‌സി എല്‍സ കപ്പലിന്റെ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകള്‍ അടങ്ങിയ കണ്ടെയ്നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം. കൂടാതെ അപകടസാധ്യതയും വിലയിരുത്തണം. ഇതിനായി സതേണ്‍ നേവല്‍ കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ടെയ്‌നറുകള്‍ അടക്കം നീക്കം ചെയ്യാനായിട്ടില്ല.

വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുമ്പോഴായിരുന്നു എല്‍സ 3 കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കപ്പല്‍ അപകടത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തിരുന്നു. എംഎസ്സി എല്‍സ 3 കണ്ടെയ്നര്‍ കപ്പല്‍ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തുവെന്നതിനാണ് കേസ് എടുത്തിരിക്കുന്നത്.

Content Highlights:
The Maritime Directorate requested Indian Navy technical aid to assess the MSC Elsa 3 shipwreck off the Alappuzha coast. The action follows Kerala High Court directives to evaluate structural safety and hazardous containers. The Liberian-flagged vessel was involved in an accident in May 2025.

 

---- facebook comment plugin here -----

Latest