Connect with us

Kerala

കൊല്ലം കടവൂരിൽ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

|

Last Updated

കൊല്ലം| കൊല്ലം കടവൂരില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാല്‍ക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടവൂരിലെ മഹാദേവ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസമാണ് രാജുവിന് കുത്തേറ്റത്.

ഗുരുതരമായി പരുക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: A 39-year-old man named Raju was stabbed to death following an altercation between friends in Kadavoor, Kollam. The attack occurred near the Kadavoor Mahadeva Temple under the influence of alcohol. Police have taken two suspects, including Mahesh, into custody for detailed interrogation

---- facebook comment plugin here -----

Latest