Connect with us

Kerala

എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടര്‍; കഞ്ചാവും പുകയില ഉല്‍പന്നങ്ങളുമായി ടീഷോപ് ഉടമ പിടിയില്‍

റെയ്ഡില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 106 പാക്കറ്റ് ഒ സി ബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉല്‍പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും പിടികൂടി.

Published

|

Last Updated

നെടുങ്കണ്ടം| എക്‌സൈസിന്റെ ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായി നെടുങ്കണ്ടത്ത് നടത്തിയ റെയ്ഡില്‍ കഞ്ചാവും പുകയില ഉല്‍പന്നങ്ങളുമായി ടീഷോപ് ഉടമ പിടിയില്‍. ഉടുമ്പന്‍ചോല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും നെടുങ്കണ്ടം ടൗണിലെ കാരിശ്ശേരി മജീദ് ഹാസിമിന്റെ ടീ ഷോപ്പിലും വീട്ടിലുമായി നടത്തിയ റെയ്ഡില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 106 പാക്കറ്റ് ഒ സി ബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉല്‍പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും പിടികൂടി. സംഭവത്തില്‍ മജീദിനെ പോലീസ് അറസ്റ്റ് ചെയ്തു.

നെടുങ്കണ്ടത്ത് രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് അംഗങ്ങള്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ലഹരി വില്‍പനയുടെ വിവരം ലഭിച്ചത്. തുടര്‍നടപടികളുടെ ഭാഗമായി ഒ സി ബി പേപ്പര്‍ വാങ്ങിയ യുവാക്കളുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും എക്‌സൈസ് ശേഖരിച്ചു. മജീദിന്റെ കടയുടെ ലൈസന്‍സ് പുനഃപരിശോധിക്കാന്‍ നെടുങ്കണ്ടം പഞ്ചായത്തിന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കും.

Content Highlights:
Excise officers raided a tea shop in Nedumkandam under Operation Thunder. They seized cannabis, OCB papers, and banned tobacco products. The shop owner was arrested during the raid.

 

 

 

---- facebook comment plugin here -----

Latest