Connect with us

International

പാകിസ്ഥാനില്‍ കല്‍ക്കരി ഖനിക്കുള്ളില്‍ സ്‌ഫോടനം ; 34 മരണം, പത്ത് പേരെ കാണാതായി

Published

|

Last Updated

ഇസ്ലാമാബാദ്  | പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 34 തൊഴിലാളികള്‍ മരിച്ചു . ക്വട്ടയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ ഉണ്ടായ മീഥെയ്ന്‍ വാതക സ്‌ഫോടനത്തെ തുടര്‍ന്നാണ് അപകടം. അപകടത്തില്‍ 10 പേരെ കാണാതാവുകയും ചെയ്തു.

ഖനിക്കുള്ളില്‍ മീഥെയ്ന്‍ വാതകം അടിഞ്ഞുകൂടിയതാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഗവണ്‍മെന്റ് മൈന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കാണാതായവര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. വാതക സ്‌ഫോടനത്തെ തുടര്‍ന്ന് ഓക്‌സിജന്റെ അളവ് പൂജ്യമായി കുറഞ്ഞതിനാല്‍ ഉള്ളില്‍ കുടുങ്ങിയവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മരിച്ച ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് 500,000 പാകിസ്ഥാനി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ബലൂചിസ്ഥാന്‍ ഖനി വകുപ്പ് മന്ത്രി അറിയിച്ചു. സുരക്ഷാ വീഴ്ചകളാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ലേബര്‍ ഫെഡറേഷന്‍ ആരോപിച്ചു

Content Highlights: A tragic methane gas explosion at a coal mine near Quetta in Balochistan, Pakistan, killed 34 workers and left 10 missing. Rescue teams are operating under severe oxygen depletion. The government announced 500,000 PKR compensation per victim, while labor unions cited safety lapses.

 

---- facebook comment plugin here -----

Latest