Connect with us

Kerala

വര്‍ക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി

രണ്ട് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നു 15 പേര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടടുത്തായിരുന്നു അപകടം. ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് കുട്ടികളുള്‍പ്പെടെ 15 പേര്‍ കടലില്‍ വീഴുകയായിരുന്നു. ഇതില്‍ രണ്ട് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

 

Latest