Connect with us

Kozhikode

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്രനിര്‍മാണത്തിന്റെ അടിത്തറ: സി മുഹമ്മദ് ഫൈസി

മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച 'ഇന്‍സെപ്ഷന്‍' ഓറിയന്റേഷന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ സംഘടിപ്പിച്ച 'ഇന്‍സെപ്ഷന്‍ 2026' ഓറിയന്റേഷന്‍ പരിപാടി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം | മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്രനിര്‍മാണത്തിന്റെ അടിത്തറയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂല്യബോധം നല്‍കുന്നതില്‍ പരിഗണ നല്‍കണമെന്നും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി. മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ഇന്‍സെപ്ഷന്‍’ ഓറിയന്റേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മൂല്യബോധമുള്ള സമൂഹത്തിനാണ് നല്ലൊരു രാജ്യത്തെ കെട്ടിപ്പടുക്കാനാവുക. സമൂഹത്തില്‍ വലിയവരെ ബഹുമാനിക്കാനും അധ്യാപകരെ പരിഗണിക്കാനും കഴിയുന്ന വിദ്യാര്‍ഥികള്‍ കോളജില്‍ വളര്‍ന്നു വരേണ്ടതുണ്ട്. അത്തരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്ന രീതിയാണ് മര്‍കസ് കോളജ് മുന്നോട്ട് വെക്കുന്നതെന്നും, രക്ഷിതാക്കളും വിദ്യാര്‍ഥികളും ആ ലക്ഷ്യത്തിനായി ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. ഒ മുഹമ്മദ് സാലിഹ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. സയ്യിദ് അബ്ദു സബൂര്‍ ബാഹസന്‍ അവേലം മുഖ്യ പ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് അലി സഖാഫി വള്ളിയാട് ‘കണക്ട് പേരന്റിംഗ്’ സെഷന് നേതൃത്വം നല്‍കി. ഫാറൂഖ് ട്രെയിനിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ എം ഷരീഫ് വിദ്യാര്‍ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ്സ് നല്‍കി. മര്‍കസ് ഹയര്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ അക്ബര്‍ ബാദുഷ സഖാഫി പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി എം രാഘവന്‍ സ്വാഗതവും അക്കാദമിക് കോര്‍ഡിനേറ്റര്‍ യാസീന്‍ റാഫത്ത് അലി നന്ദിയും പറഞ്ഞു.

Content Highlights:
Prominent Islamic scholar C Muhammad Faizi stated that value-based education is the essential foundation for robust nation building. He emphasized that academic systems must prioritize moral grounding alongside secular knowledge to foster responsible citizens. The remarks were made during a recent educational seminar focusing on community development and future generation training.

 

 

---- facebook comment plugin here -----

Latest