Connect with us

AVASARAM

പത്താംക്ലാസ്സുകാർക്ക് കേന്ദ്ര സ്ഥാപനങ്ങളിൽ ഒഴിവ്

രാഷ്ട്രീയ കെമിക്കൽസിൽ 408 ഒഴിവുകളും റെയിൽവേയിൽ 374 ഒഴിവുകളുമാണുള്ളത്.

Published

|

Last Updated

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിലും ഇന്ത്യൻ റെയിൽവേക്ക് കീഴിൽ വാരാണസിയിലുള്ള ബനറാസ് ലോക്കോ മോട്ടീവ് വർക്‌സിലും പത്താം ക്ലാസ്സുക്കാർക്കും ഐ ടി ഐക്കാർക്കും അപ്രന്റിസ് ആകാൻ അവസരം. രാഷ്ട്രീയ കെമിക്കൽസിൽ 408 ഒഴിവുകളും റെയിൽവേയിൽ 374 ഒഴിവുകളുമാണുള്ളത്. അതിൽ ഐ ടി ഐ-300, നോൺ ഐ ടി ഐ -74 എന്നിങ്ങനെയാണ് റെയിൽവേ ഒഴിവ്.

രാഷ്ട്രീയ കെമിക്കൽസിൽ ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ട്രോംബെ, മുംബൈ, റായ്ഗഢിലെ താൽ എന്നിവിടങ്ങളിലായിരിക്കും പരിശീലനം. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും.

ഗ്രജ്വേറ്റ്സ് അപ്രന്റിസ്- അക്കൗണ്ട് എക്‌സിക്യൂട്ടീവ്-51, സെക്രട്ടേറിയിൽ അസിസ്റ്റന്റ്-76, റിക്രൂട്ട്‌മെന്റ് എക്‌സിക്യൂട്ടീവ്-30 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബിരുദം.
ടെക്‌നീഷ്യൻ അപ്രന്റിസ്- കെമിക്കൽ-30, സിവിൽ-11, കമ്പ്യൂട്ടർ-ആറ്, ഇലക്ട്രിക്കൽ- 20, ഇൻസ്ട്രുമെന്റേഷൻ-20, മെക്കാനിക്കൽ-28 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത- എൻജിനീയറിംഗ് ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ്- അറ്റൻഡന്റ് ഓപറേറ്റർ(കെമിക്കൽ പ്ലാന്റ്)-104, ബോയ്‌ലർ അറ്റൻഡന്റ്-മൂന്ന്, ഇലക്ട്രീഷ്യൻ-നാല്, ഹോർട്ടികൾച്ചർ അസ്സിസ്റ്റന്റ്- ആറ്, ഇൻസ്ട്രുമെന്റ് മെക്കാനിക്-മൂന്ന്, ലബോറട്ടറി അസ്സിസ്റ്റന്റ്-13, മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ-മൂന്ന് എന്നിങ്ങനെയാണ് ഒഴിവ്. പ്ലസ് ടു ജയം അല്ലെങ്കിൽ ബി എസ് സി. പ്രായം 25. അർഹർക്ക് ഇളവ് അനുവദിക്കും. സ്റ്റൈപെൻഡ്-7,000-9,000 രൂപ. വിവരങ്ങൾക്ക് www.rcfltd.com സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി നവംബർ ഏഴ്.

റെയിൽവേയിൽ ഒഴിവുകൾ
ഫിറ്റർ-107, കാർപെന്റർ-മൂന്ന്, പെയിന്റർ-ഏഴ്, മെഷിനിസ്റ്റ്-67,വെൽഡർ-45, ഇലക്ട്രീഷ്യൻ-71 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവുകൾ. പത്താംക്ലാസ്സിൽ 50 ശതമാനം മാർക്കോടെ വിജയവും ബന്ധപ്പെട്ട് ട്രേഡിലുള്ള ഐ ടി ഐയും വേണം. പ്രായം 15-22.

നോൺ ഐ ടി ഐ ഒഴിവുകൾ
ഫിറ്റർ-30, മെഷിനിസ്റ്റ്-15, വെൽഡർ-11, ഇലക്ട്രീഷ്യൻ-18. പത്താംക്ലാസ്സിൽ 50 ശതമാനം മാർക്കോടെ ജയം ആണ് യോഗ്യത. പ്രായം 15-22. ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് അനുവദിക്കും. ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിവരങ്ങൾക്ക് https://blw.indianrailways.gov.in സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി നവംബർ 25.