Connect with us

National

ബാബാ രാംദേവിന്റെ മരുന്നുകൾ നിരോധിച്ച നടപടി ഉത്തരാഖണ്ഡ് പിൻവലിച്ചു

നിരോധനം തങ്ങൾക്ക് സംഭവിച്ച പിഴവാണെന്നും ഉൽപാദനം അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ

Published

|

Last Updated

ന്യൂഡൽഹി | ബാബ രാംദേവിന്റെ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച് ഉത്തരാഖണ്ഡ്. രാംദേവിന്റെ അഞ്ച് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനമാണ് ആയുർവേദ ആൻഡ് യുനാനി ലൈസൻസിങ് അതോറിറ്റി നീക്കിയത്. നിരോധനം തങ്ങൾക്ക് സംഭവിച്ച പിഴവാണെന്നും ഉൽപാദനം അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ സഹസ്ഥാപനമായ ദിവ്യ ഫാർമസിയുടെ രക്ത സമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നിനാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ബി.പിഗ്രിത്, മധുഗ്രിത്, തൈറോഗ്രിത്, ലിപിഡോം ഐഗ്രിത് ഗോൾഡ് ടാബ്‍ലറ്റ് എന്നീ മരുന്നുകൾക്ക് നവംബർ ഒമ്പതിനാണ് നിരോധനം ഏർപ്പെടുത്തിയത്.

സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരാഖണ്ഡ് സർക്കാറിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ്പ് വക്താവ് പ്രതികരിച്ചു.

Latest