Connect with us

National

കൈവിലങ്ങ് അണിയിച്ച് സീറ്റില്‍ ചങ്ങല കൊണ്ട് ബന്ധിച്ചു, സിഖ്കാരുടെ തലപ്പാവ് അഴിപ്പിച്ചു; മൂന്നാം തവണയും ഇന്ത്യക്കാരെ അപമാനിച്ച് യു എസ്

112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരിച്ചയച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തുന്ന ഇന്ത്യക്കാരെ അപമാനിക്കുന്നത് അവസാനിപ്പിക്കാതെ അമേരിക്ക.  മൂന്നാം വിമാനത്തിലും യാത്രക്കാരെ കൈ വിലങ്ങ് അണിയിപ്പിച്ചാണ് അമേരിക്ക അമൃത്സറിലെത്തിച്ചത്. കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റില്‍ ബന്ധിച്ചുമാണ് ഇന്ത്യയിലെത്തിച്ചത്. സിഖ് മതവിശ്വാസികള്‍ക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവദിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍

112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരിച്ചയച്ചത്. 63 മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് കുടിയേറ്റക്കാരെ തിരിച്ചയച്ചത്.കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരില്‍ അധികവും ഹരിയാന സ്വദേശികളാണ്. 44 ഹരിയാന സ്വദേശികളാണ് മൂന്നാം വിമാനത്തിലുണ്ടായത്. 31 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും രണ്ട് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ളവരാണ്. ഹിമാചല്‍ പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഓരോ ആളുകള്‍ വീതവുമുണ്ട്

പത്ത് ദിവസത്തിനുള്ളിലാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്ന് വിമാനം ഇന്ത്യയിലെത്തിയത്. ഫെബ്രുവരി അഞ്ചിന് വന്ന ആദ്യ ഘട്ട വിമാനത്തില്‍ 104 ഇന്ത്യക്കാരും രണ്ടാമത്തെ ശനിയാഴ്ച രാത്രിയെത്തിയ വിമാനത്തില്‍ 116 ഇന്ത്യക്കാരുമാണുണ്ടായത്. ആദ്യ രണ്ട് വിമാനത്തിലും യാത്രക്കാരുടെ കൈകളും കാലുകളും വിലങ്ങ് അണിയിച്ചിരുന്നു.

 

---- facebook comment plugin here -----

Latest