Connect with us

Kozhikode

ഉറൂബ് ലൈബ്രറി വാര്‍ഷിക സമ്മേളനം

മുന്‍ എം എല്‍ എ. വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. 'സമകാലീന ഇന്ത്യയും നവ ഫാസിസ്റ്റ് ഭീഷണിയും' എന്ന വിഷയത്തെ അധികരിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

Published

|

Last Updated

കോഴിക്കോട് | നല്ലളം ഉറൂബ് ലൈബ്രറിയുടെ മൂന്നാമത് വാര്‍ഷിക സമ്മേളനവും സാംസ്‌കാരിക സദസ്സും മുന്‍ എം എല്‍ എ. വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ‘സമകാലീന ഇന്ത്യയും നവ ഫാസിസ്റ്റ് ഭീഷണിയും’ എന്ന വിഷയത്തെ അധികരിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നടത്തിയ ചിത്രരചന, പ്രബന്ധ രചന, ഇ-പോസ്റ്ററിംഗ് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

ലൈബ്രറി പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ഹര്‍ഷാദ് റിപോര്‍ട്ട് അവതരിപ്പിച്ചു. ഫിറോസ് മുല്ലവീട് ആശംസ അര്‍പ്പിച്ചു. വി വി സുനില സ്വാഗതവും അഭിനേഷ് കത്തലാട്ട് നന്ദിയും പറഞ്ഞു.

Content Highlights:
The annual conference of the Uroob Library brought together local writers, readers, and community leaders. Discussions focused on promoting Malayalam literature and expanding public library access for future generations. Key organizational decisions and upcoming cultural initiatives were highlighted.

---- facebook comment plugin here -----

Latest