Connect with us

Education Notification

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17.

Published

|

Last Updated

കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിൽ 450 ഒഴിവുകളിലേക്ക് യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

ഡ്രഗ് ഇൻസ്‌പെക്ടർ: ഒഴിവ്-186

സ്ഥാപനം: സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്. ശമ്പള സ്‌കെയിൽ ലെവൽ എട്ട്, യോഗ്യത: ഫാർമക്കോളജിയിലോ ഫാർമസ്യൂട്ടിക്കൽ സയൻസിലോ മെഡിക്കൽ വിഷയത്തിലോ (സ്‌പെഷ്യലൈസേഷൻ: ക്ലിനിക്കൽ ഫാർമക്കോളജി/ മൈക്രോബയോളജി) നേടിയ ബിരുദം. പ്രായം: 30 കവിയരുത്.

എയ്‌റനോട്ടിക്കൽ ഓഫീസർ: ഒഴിവ്- 11

സിവിൽ വ്യോമയാനം: ശമ്പള സ്‌കെയിൽ ലെവൽ പത്ത്. യോഗ്യത: എയ്‌റനോട്ടിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കൽ/ മെറ്റലർജിക്കൽ എൻജിനീയറിംഗിൽ ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 35 കവിയരുത്.

ലീഗൽ ഓഫീസർ: ഒഴിവ്- 12 സിവിൽ വ്യോമയാനം. ശമ്പള സ്‌കയിൽ ലെവൽ പത്ത്, യോഗ്യത: നിയമ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

പ്രായം: 35 കവിയരുത്.

കമ്പനി പ്രോസിക്യൂട്ടർ: ഒഴിവ്- 18

കോർപറേറ്റ് അഫയേഴ്‌സ്. ശമ്പള സ്‌കെയിൽ: ലെവൽ ഏഴ്. യോഗ്യത: നിയമത്തിൽ ബിരുദം/ ഇന്റഗ്രേറ്റഡ് ബിരുദം.

പ്രായം: 30 കവിയരുത്.

മറ്റ് തസ്തികകൾ

സിവിലിയൻ അസ്സിസ്റ്റന്റ്സെക്യൂരിറ്റി ഓഫീസർ, സ്റ്റോർ ഓഫീസർ (സിവിലിയൻ), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്- III അസ്സിസ്റ്റന്റ്പ്രൊഫസർ, അസ്സിസ്റ്റന്റ് ഡയറക്ടർ ഓഫ് സെൻസസ് ഓപറേഷൻസ് (ടെക്‌നിക്കൽ), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ, സബ് റീജ്യനൽ എംപ്ലോയ്‌മെന്റ്ഓഫീസർ, അസ്സിസ്റ്റന്റ്അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസ്സിസ്റ്റന്റ്കെമിസ്റ്റ്, കെമിസ്റ്റ്, ഷിപ്പ് സർവേയർ, രാജ്ഭാഷ അധികാരി, സയന്റിഫിക് ഓഫീസർ തുടങ്ങി 54 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://upsconline.nic.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17.