Connect with us

Kerala

പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്ത സംഭവത്തില്‍ അസ്വാഭാവികത; വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി

നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാടിനുള്ളില്‍ അതിക്രമിച്ചു കയറിയെന്നും പരാതി.

Published

|

Last Updated

മാനന്തവാടി| മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവ ചത്ത സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാടിനുള്ളില്‍ അതിക്രമിച്ചു കയറിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും ട്രസ്റ്റ് ആലോചിക്കുന്നുണ്ട്.

പഞ്ചാരക്കൊല്ലിയിലെ കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പഞ്ചാരക്കൊല്ലിയില്‍ ജനുവരി 24നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ രാധ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് രാധയെ കടുവ ആക്രമിച്ചത്. വനംവകുപ്പ് താത്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ.

കടുവക്കായി തെരച്ചില്‍ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ആര്‍ആര്‍ടി സംഘാംഗമായ ജയസൂര്യയ്ക്ക് നേരെയും കടുവയുടെ ആക്രമണമുണ്ടായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടിരുന്നു. അതിനിടെ വനംവകുുപ്പ് നടത്തിയ തിരച്ചിലില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയുടെ ജഡം കണ്ടെത്തിയത്.

 

 

---- facebook comment plugin here -----

Latest