Kerala
സാങ്കേതിക സര്‍വകലാശാല വി സി; നിയമോപദേശം തേടുന്നതിന് സര്‍ക്കാര്‍ അനുവദിച്ചത് 15 ലക്ഷം
എം എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ നടപടിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാല വി സി വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയതിന് 15 ലക്ഷം അനുവദിച്ചു. ഡോ. എം എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ നടപടിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലില്‍ നിന്നാണ് നിയമോപദേശം തേടിയത്.
യു ജി സി ചട്ടങ്ങള്‍ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക സര്‍വകലാശാല വി സി നിയമനം കോടതി റദ്ദാക്കിയത്. നിയമനം റദ്ദാക്കിയതിനെതിരെ രാജശ്രീ സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയിരുന്നു.







