Connect with us

university exams

സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂർ, കേരള, എം ജി സർവ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം | കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് നാളെ നടത്താനിരുന്ന വിവധ പരീക്ഷകള്‍ മാറ്റി വെച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂര്‍ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂര വിദ്യഭ്യാസ പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ ഒന്നാം സെമസ്റ്റര്‍ എം ബി എ പരീക്ഷകള്‍ക്ക് മാറ്റമില്ല.

കേരള, എം ജി സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. നേരത്തേ കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെച്ചുകൊണ്ട് വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.

Latest