National
ഉദ്ധവ് താക്കറെ തന്നെ കൊല്ലാന്‍ ക്വൊട്ടേഷൻ നല്‍കിയെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ
താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ കോവിഡ് സമയത്ത് അദ്ദേഹം വന്‍ അഴിമതി നടത്തിയെന്നും നാരായൺ റാണെ
മുംബൈ| ശിവസേന നേതാവ് ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നാരായണ്‍ റാണെ. തന്നെ കൊല്ലാന്‍ ക്വൊട്ടേഷൻ നല്‍കാന്‍ ഉദ്ധവ് താക്കറെ ശ്രമിച്ചെന്ന് നാരായണ്‍ റാണെ ആരോപിച്ചു. താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ കോവിഡ് സമയത്ത് അദ്ദേഹം വന്‍ അഴിമതി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെ തന്നെ കൊല്ലാന്‍ ക്വൊട്ടേഷൻ നല്‍കാന്‍ ശ്രമിച്ചിരുന്നു. ക്വൊട്ടേഷൻ നല്‍കിയവര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. പക്ഷേ അവര്‍ക്കൊന്നും എന്നെ തൊടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.







