Connect with us

National

കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്; വനിതാ സംവരണ ബില്ലിന്റെ പുതുക്കിയ കരട് ചര്‍ച്ച ചെയ്‌തേക്കും

ബില്ലില്‍ ഡിഎംകെ പിന്തുണ എന്‍ഡിഎയ്ക്കാണെന്ന സൂചനയാണുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിച്ചുള്ള വനിതാ സംവരണ ബില്ലിന്റെ പുതുക്കിയ കരട് യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. വനിത സംവരണം നടപ്പാക്കുമെന്നും കോണ്‍ഗ്രസിന് തടയാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ബില്ലില്‍ ഡിഎംകെ പിന്തുണ എന്‍ഡിഎയ്ക്കാണെന്ന സൂചനയാണുള്ളത്.

അതിനിടെ, പാര്‍ലമെന്റ് സമ്മേളന തന്ത്രം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ഇന്ന് വൈകിട്ട് 4.30ന് ചേരും. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് വനിതാ സംവരണ ബില്ലിന്റെ ലക്ഷ്യം. നിലവില്‍ 543 അംഗങ്ങളുള്ള ലോക്സഭയുടെ അംഗബലം 850 വരെ ഉയര്‍ത്തുന്നതിനും എല്ലാ സംസ്ഥാനങ്ങളിലും നിലവിലെ സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന വരുത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ട്.

Content Highlights: Ahead of the special Parliament session, a crucial Union Cabinet meeting chaired by PM Modi will discuss the revised delimitation-linked Women’s Reservation Bill. While Amit Shah asserted its passage amid hints of DMK support, Congress has called a strategy meeting today. Proposals include raising Lok Sabha strength from 543 to 850 seats.

 

Latest