Connect with us

Kerala

ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യു ജി സി; ഹൈക്കോടതിയില്‍ പ്രിയ വര്‍ഗീസിന് തിരിച്ചടി

നിലപാട് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 16ലേക്ക് മാറ്റി. അതുവരെ നിയമനത്തിനുള്ള സ്റ്റേ നീട്ടി.

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ സര്‍വകലാശാലാ അധ്യാപക നിയമന വിവാദത്തില്‍ പ്രിയ വര്‍ഗീസിന് തിരിച്ചടി. ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യു ജി സി ഹൈക്കോടതിയെ അറിയിച്ചു. നിലപാട് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 16ലേക്ക് മാറ്റി. അതുവരെ നിയമനത്തിനുള്ള സ്റ്റേ നീട്ടി.

ഗവേഷണ കാലം അധ്യാപന പരിചയമായി കാണിച്ചാണ് പ്രിയയെ നിയമിച്ചിരുന്നത്. അങ്ങനെ കണക്കാക്കാനാകില്ലെന്ന നിലപാട് യു ജി സി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കോടതിയെ അറിയിക്കുകയായിരുന്നു. വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാന്‍ യു ജി സിയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രേഖാമൂലം വിശീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കി.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനം ആഗസ്റ്റ് 31 വരെ തടഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവിറക്കിയത്. ഇതാണ് ഇപ്പോള്‍ നീട്ടിയത്. പ്രിയയുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

ഒന്നാം റാങ്ക് ലഭിച്ച പ്രിയാ വര്‍ഗീസിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനും ചങ്ങനാശ്ശേരി എസ് ബി കോളജ് മലയാളം വിഭാഗം മേധാവിയുമായ ജോസഫ് സ്‌കറിയയാണ് കോടതിയില്‍ ഹരജി നല്‍കിയത്.