Connect with us

Kerala

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി; തലസ്ഥാന നഗരിയില്‍ ഗതാഗത നിയന്ത്രണം

സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്ന് സമരക്കാര്‍

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് യുഡിഎഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി.രാവിലെ 6.30നാണ് ഉപരോധസമരത്തിന് തുടക്കമായത്. സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. ഉപരോധ സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും.ഉപരോധത്തിനു വരുന്ന വാഹനങ്ങള്‍ ആശാന്‍ സ്‌ക്വയറില്‍ ആളെയിറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം. ദേശീയപാത വഴി വരുന്ന വാഹനങ്ങള്‍ ചാക്ക-പേട്ട വഴിയാണ് എംഎല്‍എ ഹോസ്റ്റലിനു മുന്നിലെ ആശാന്‍ സ്‌ക്വയറിലെത്തേണ്ടത്. എംസി റോഡ് വഴി വരുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട്- പോത്തന്‍കോട് വെട്ടുറോഡ് കഴക്കൂട്ടം ബൈപാസ് ചാക്ക പേട്ട വഴിയാണ് ആശാന്‍ സ്‌ക്വയറിനു മുന്നിലെത്തേണ്ടതെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest