Connect with us

Uae

സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും ശക്തരായ അറബ് വനിതകളില്‍ യു എ ഇ ഒന്നാമത്

11 പേരാണ് യു എ ഇയില്‍ നിന്ന് പട്ടികയിലുള്ളത്.

Published

|

Last Updated

ദുബൈ | സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും ശക്തരായ 20 അറബ് വനിതകളുടെ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ യു എ ഇ ഒന്നാം സ്ഥാനത്തെത്തി. 11 പേരാണ് യു എ ഇയില്‍ നിന്ന് പട്ടികയിലുള്ളത്.

ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്) ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി മൂന്നാം സ്ഥാനത്തും ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി (ദുബൈ കള്‍ച്ചര്‍) ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നാലാം സ്ഥാനത്തുമെത്തി.

ദുബൈ മീഡിയ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറും ദുബൈ ഗവ. മീഡിയ ഓഫീസിന്റെ ഡയറക്ടര്‍ ജനറലുമായ മുന അല്‍ മര്‍റി അഞ്ചാമതുണ്ട്. അബൂദബി പരിസ്ഥിതി ഏജന്‍സി മാനേജിംഗ് ഡയറക്ടര്‍ റസാന്‍ ഖലീഫ അല്‍ മുബാറക് ഏഴാമതും പ്രസിഡന്‍ഷ്യല്‍ കോടതിയിലെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഓഫീസ് മേധാവിയും ടു പോയിന്റ് സീറോ ഗ്രൂപ്പിന്റെ സി ഇ ഒയുമായ മറിയം ബിന്‍ത് മുഹമ്മദ് അല്‍ മുഹൈരി എട്ടാമതുമാണ്.

 

Latest