Connect with us

International

ആക്രമണങ്ങളെ അപലപിച്ച് യു എ ഇ ഉള്‍പ്പെടെ 22 രാജ്യങ്ങള്‍

ഹോര്‍മുസ് കടലിടുക്കിലെ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യം.

Published

|

Last Updated

അബൂദബി | ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളെയും അപലപിച്ച് യു എ ഇ ഉള്‍പ്പെടെയുള്ള 22 രാജ്യങ്ങള്‍. ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും എണ്ണ-വാതക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള പ്രകോപനങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇത്രയും രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യു കെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ തുടങ്ങി പ്രമുഖ രാജ്യങ്ങളുടെ നേതാക്കളാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങള്‍ അന്താരാഷ്ട്ര നാവിക സഞ്ചാരത്തിനും ആഗോള ഊര്‍ജ വിതരണ ശൃംഖലക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.

നാവിക സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും ഇതിലുണ്ടാകുന്ന തടസ്സങ്ങള്‍ ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥയെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.