Connect with us

International

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറക്കണം, ഇല്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും; ഭീഷണിയുമായി ട്രംപ്

ഇറാന്‍ എംബസ്സിയിലുള്ളവര്‍ ഉടന്‍ രാജ്യം വിടണമെന്ന്‌ സഊദി. വടക്കന്‍ ഇസ്‌റാഈലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഡിമോണ, അരാദ് നഗരങ്ങളിലെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനിന്റെ ഊര്‍ജ നിലയങ്ങള്‍ നിശ്ശേഷം നശിപ്പിക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അതിനിടെ, വടക്കന്‍ ഇസ്‌റാഈലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഡിമോണ, അരാദ് നഗരങ്ങളിലെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇറാനിനെതിരായ യു എസ്, ഇസ്‌റാഈലി ആക്രമണങ്ങളും തുടരുകയാണ്. തെഹ്‌റാന്‍, കരാജ്, ഇസ്ഫഹന്‍, നതാന്‍സ് എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായി. നതാന്‍സ് ആണവ കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായതായി ഇറാന്‍ ആണവോര്‍ജ സംവിധാനം പ്രതികരിച്ചു.

ഇറാന്‍ എംബസ്സിയിലുള്ളവര്‍ ഉടന്‍ രാജ്യം വിടണം: സഊദി
ഇറാന്‍ എംബസ്സിയിലെ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ സഊദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരായ ആക്രമണം ഇറാന്‍ തുടരുന്ന സാഹചര്യത്തിലാണിത്.