Connect with us

Uae

യു എ ഇയില്‍ പെട്രോളിനും ഡീസലിനും വില കുറയും

കുറവുണ്ടാകുന്നത് നാല് മാസത്തെ തുടര്‍ച്ചയായ വര്‍ധനക്ക് ശേഷം.

Published

|

Last Updated

ദുബൈ | യു എ ഇയില്‍ ജൂലൈ മാസത്തേക്കുള്ള പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ എണ്ണ വിലയിലെ ഇടിവിന് അനുസൃതമായി ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്കുകളില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യു എ ഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ച പുതിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 ലിറ്ററിന് 3.40 ദിര്‍ഹമായിരിക്കും പുതിയ വില. ജൂണ്‍ മാസത്തില്‍ ഇത് 3.95 ദിര്‍ഹമായിരുന്നു (55 ഫില്‍സ് കുറഞ്ഞു). സ്പെഷ്യല്‍ 95 ലിറ്ററിന് 3.29 ദിര്‍ഹമായി കുറഞ്ഞു. കഴിഞ്ഞ മാസം 3.83 ദിര്‍ഹമായിരുന്നു വില (54 ഫില്‍സ് കുറഞ്ഞു). ഇ-പ്ലസ് 91 ലിറ്ററിന് 3.21 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണില്‍ ഇത് 3.76 ദിര്‍ഹമായിരുന്നു (55 ഫില്‍സ് കുറഞ്ഞു). ഡീസല്‍ ലിറ്ററിന് 3.60 ദിര്‍ഹമായി വില കുറഞ്ഞു. കഴിഞ്ഞ മാസം ഡീസലിന് 4.33 ദിര്‍ഹമായിരുന്നു നിരക്ക് (73 ഫില്‍സ് കുറഞ്ഞു).

ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ നാല് മാസമായി തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരുന്ന ഇന്ധന നിരക്കുകള്‍ കുറഞ്ഞത് വാഹന ഉടമകള്‍ക്ക് ആശ്വാസമാകും.

Content Highlights:
The UAE Fuel Price Committee has announced a significant reduction in petrol and diesel rates for July 2026. Prices for Super 98, Special 95, and E-Plus 91 have decreased by up to 55 fils per litre compared to June. This substantial drop brings major financial relief to daily commuters and logistics operations across the Emirates.

 

Latest