Connect with us

Uae

യു എ ഇ സഹായ ട്രക്കുകൾ ഗസ്സയിലെത്തി

ഒക്ടോബറിന് ശേഷം ഗസ്സ മുനമ്പിൽ ആദ്യമായാണ് നേരിട്ട് അവശ്യ വസ്തുക്കൾ എത്തിക്കാൻ സാധിക്കുന്നത്.

Published

|

Last Updated

ദുബൈ | യു എ ഇയുടെ 12 എയ്ഡ് ട്രക്കുകൾ ഗസ്സ മുനമ്പിൽ പ്രവേശിച്ചതായി യു എ ഇ വിദേശകാര്യ സഹമന്ത്രി സുൽത്താൻ മുഹമ്മദ് അൽ ശംസി അറിയിച്ചു.യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയ ആയിരക്കണക്കിന് ഫലസ്തീൻകാർക്ക് ടൺ കണക്കിന് അവശ്യ വസ്തുക്കളുമായി എത്തിയതാണ് ഇവ.

ഒക്ടോബറിന് ശേഷം ഗസ്സ മുനമ്പിൽ ആദ്യമായാണ് നേരിട്ട് അവശ്യ വസ്തുക്കൾ എത്തിക്കാൻ സാധിക്കുന്നത്. പുതിയ ഷിപ്പ്മെന്റിൽ 150 ടൺ മാനുഷിക സഹായം അടങ്ങിയിരിക്കുന്നു. 30,000 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.

അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡുമായി (അനേര) സഹകരിച്ചാണ് ട്രക്കുകൾ എറെസ് ക്രോസിംഗ് (വടക്കൻ ഗസ) കറം അബു സാലിം ക്രോസിംഗ് (തെക്കൻ ഗസ്സ) എന്നിവ കടക്കുന്നത്.
ഇതുവരെ, രാജ്യം 40,000 ടണ്ണിലധികം അടിയന്തര സഹായം നൽകിയിട്ടുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഉടനടി സുരക്ഷിതവും തടസ്സമില്ലാത്തതും സുസ്ഥിരവുമായ സഹായ വിതരണം ഉറപ്പാക്കാനുള്ള പ്രവർത്തനം തുടരുമെന്നും ശംസി പറഞ്ഞു.

ഫലസ്തീനികൾക്കായി സഹായഹസ്തം നീട്ടുന്നതിനും കര, കടൽ അല്ലെങ്കിൽ വ്യോമ വഴിയുള്ള മാനുഷിക ദുരിതാശ്വാസ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനു യു എ ഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.