Connect with us

taliban afgan

അമേരിക്കന്‍ പിന്‍മാറ്റത്തോടെ അല്‍ ഖ്വായ്ദ തിരിച്ചു വന്നേക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി

താലിബാനുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ അല്‍ ഖ്വയ്ദയെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന്‌ നേതാക്കളോട് അമേരിക്ക ഉറപ്പ് വാങ്ങിയിരുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി | അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ അല്‍ ഖ്വയ്ദ തിരിച്ചുവന്നേക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോര്‍ഡ് ഓസ്റ്റിന്‍. ഇരുപത് വര്‍ഷം മുമ്പേ അഫ്ഗാന്‍ കേന്ദ്രമാക്കി അമേരിക്കക്കെതിരെ അക്രമണം നടത്തിയ അല്‍ ഖ്വയ്ദ അമേരിക്കയുടെ പിന്‍മാറ്റത്തോടെ രാജ്യത്ത് തിരിച്ചുവരുമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ തീവ്രവാദ സംഘടനയുടെ സ്വഭാവം ഇതാണെന്നും ലോര്‍ഡ് ഓസ്റ്റിന്‍ പറഞ്ഞു. നാല് ദിവസം നീണ്ടുന്നിന്ന അദ്ദേഹത്തിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെ കുവൈത്ത് സിറ്റിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കക്ക് ഭീഷണിയാവും വിധം അഫ്ഗാനില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്ന അല്‍ ഖ്വയ്ദയെ നേരിടാന്‍ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണത്തില്‍ അല്‍ ഖ്വായ്ദക്ക് സംരക്ഷണം നല്‍കിയിരുന്നു. 2001 ലെ സെപ്റ്റംബര്‍ അറ്റാക്കിനെത്തുടര്‍ന്ന് അല്‍ ഖ്വായ്ദ നേതാക്കളെ വിട്ടുതരാന്‍ തങ്ങള്‍ താലിബാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധകാലത്ത് അല്‍ ഖ്വയ്ദ തുടച്ച് നീക്കപ്പെട്ടുവെന്നും താലിബാന്റെ ഭരണത്തിലേക്കുള്ള തിരിച്ചു വരവോടെ അവര്‍ തിരിച്ചുവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് നടക്കാതിരിക്കാന്‍ താലിബാന് യു എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താലിബാനുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ അല്‍ ഖ്വയ്ദയെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന്‌ നേതാക്കളോട് അമേരിക്ക ഉറപ്പ് വാങ്ങിയിരുന്നു. എന്നാല്‍ താലിബാന്‍ ഇപ്പോഴും അല്‍ ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അമേരിക്ക സംശയിക്കുന്നു.

Latest