Connect with us

Kerala

പാലായില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്.

Published

|

Last Updated

കോട്ടയം | കോട്ടയം പാലായില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ ആരിഫ് അഹമ്മദ് (21),ട്യൂട്ടല്‍ (24) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്.

കഞ്ചാവ്  ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് എത്തിച്ച ശേഷം ബസില്‍ പാലായില്‍ കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍  വിതരണം ചെയ്യുന്നതാണ് പ്രതികളുടെ രീതി.  പ്രതികള്‍ ട്രെയിനിലൂടെ  കഞ്ചാവ് കടത്താന്‍  തുടങ്ങിയിട്ട്‌  ഏറെ നാളായി എന്നത്‌ അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  പ്രതികളുടെ സംഘത്തില്‍ ഇനിയും ആളുകള്‍ ഉണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാന്‍ എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest