Connect with us

Kerala

പത്തനംതിട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്

Published

|

Last Updated

പത്തനംതിട്ട | തിരുവല്ല മല്ലപ്പളി മണിമലയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തൃശൂര്‍ കൊടകരയില്‍ താമസമാക്കിയ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ലക്ഷ്മണന്റെ മകന്‍ കാര്‍ത്തിക്(16), തെങ്കാശി തിരുനെല്‍വേലിയിലെ വെളിയപ്പന്റെ മകന്‍ ശബരി(15) എന്നിവരാണ് മരിച്ചത്.

മല്ലപ്പള്ളിയിലെ കുടുംബവീട്ടില്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഇവര്‍. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മറ്റു മൂന്ന് കൂട്ടികള്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. വടക്കന്‍ കടവിലെ കയത്തിലാണ് മുങ്ങിയത്. മറ്റ് കുട്ടികളെ രക്ഷപ്പെടുത്തി.