Kerala
പാലക്കാട് രണ്ട് പേർ ഷോക്കേറ്റ് മരിച്ചു
ഇതിന്റെ വയറിൽനിന്ന് ഷോക്കേറ്റാണ് അപകടമെന്ന് കരുതുന്നു.
പാലക്കാട് | പുതൂർ മഞ്ചക്കണ്ടിയിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. ഇന്നലെ രാത്രി രണ്ട് പേരും പറമ്പിൽ മോട്ടോറിന്റെ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന്റെ വയറിൽനിന്ന് ഷോക്കേറ്റാണ് അപകടമെന്ന് കരുതുന്നു.
മഞ്ചക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. രാത്രി 10.30 വരെ ഇവർക്കൊപ്പം മറ്റുസുഹൃത്തുക്കളും ഉണ്ടായിരുന്നു.
വീടിനോട് ചേർന്നുള്ള പറമ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെയാണ് മാത്യുവിനെയും രാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അഗളി പോലീസ് കേസെടുത്തു.
---- facebook comment plugin here -----