Connect with us

mullaperiyar dam

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

ആകെ 1209.19 ക്യുസെക്സ് ജലമാണ് പുറത്തു വിടുന്നത്.

Published

|

Last Updated

തൊടുപുഴ | മുല്ലപ്പെരിയാർ ഡാമിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് ഏഴ് മണി മുതലാണ് ഡാമിന്റെ രണ്ട്, നാല് ഷട്ടറുകൾ കൂടി 30 സെന്റിമീറ്റർ വീതം തമിഴ്നാട് സർക്കാർ ഉയർത്തിയത്.

ആകെ 1209.19 ക്യുസെക്സ് ജലമാണ് പുറത്തു വിടുന്നത്. ഇന്ന് രാവിലെ മൂന്നാം ഷട്ടർ തുറന്നിരുന്നു. ഇതിലൂടെയും ജലം പുറത്തു വിടുന്നത് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

വൈകിട്ട് ഏഴ് വരെ അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയിലെത്തിയിട്ടുണ്ട്. 9,766 ക്യുസെക്സ് ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.