Connect with us

Kerala

കെ എസ് ആര്‍ ടി സി -സ്വകാര്യ ബസുകളിൽ കാർ ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്ക്

കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

ആലപ്പുഴ| ചെങ്ങന്നൂരില്‍ കല്ലിശേരി ജംഗ്ഷന് സമീപം കാര്‍ ഒന്നിലധികം ബസുകളിലിടിച്ച് അപകടം. കെ എസ് ആര്‍ ടി സി ബസിലും സ്വകാര്യബസിലും ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.

ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വന്ന കെ എസ് ആര്‍ ടി സി ബസിലേക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ആദ്യം ഇടിക്കുകയായിരുന്നു. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡിനുകുറുകെ തെന്നി മാറിയാണ് പിന്നാലെ വന്ന സ്വകാര്യ ബസില്‍ ഇടിച്ചത്. അപകടമുണ്ടായ എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ട

Latest