Kerala
മാട്ടുപ്പെട്ടിയില്‍ ബസ് മറിഞ്ഞ് രണ്ട് മരണം
അപകടത്തിൽപ്പെട്ടത് നാഗർകോവിലിൽ നിന്നുള്ള വിദ്യാര്‍ഥി സംഘത്തിൻ്റെ വിനോദ സഞ്ചാര ബസ്
ഇടുക്കി | മൂന്നാറിനടുത്ത് മാട്ടുപ്പെട്ടിയില്‍ വിനോദ യാത്രികർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. എക്കോ പോയിൻ്റിന് സമീപമായിരുന്നു ബസ് മറിഞ്ഞത്. തമിഴ്‌നാട് നാഗർകോവിലിൽ നിന്നുള്ള വിദ്യാര്‍ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. നാഗർകോവിലിലെ സ്ക്‌കോട് കോളജ് വിദ്യാർഥികളാണിവർ.
ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് മാട്ടുപ്പെട്ടിക്ക് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 36 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും അടിമാലിയിലെ ആശുപത്രിയിലും മാറ്റി. അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.







