Connect with us

arrest kozhikode

തിമിംഗല ചര്‍ദിയുമായി കോഴിക്കോട് രണ്ട് പേര്‍ അറസ്റ്റില്‍

തിമിംഗല ചര്‍ദില്‍ കോഴിക്കോട് എത്തിച്ചത് ഇന്തോനേഷ്യയില്‍ നിന്ന്

Published

|

Last Updated

കോഴിക്കോട് | തിമിംഗല ഛര്‍ദിയുമായി കോഴിക്കോട് നഗരത്തില്‍ രണ്ട് പേര്‍ പിടിയില്‍. കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍(29), ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍(27) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ ജി ഒ ക്വാട്ടേഴ്സ് പരിസരത്ത് വെച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിയിലായത്. ഇന്തോനേഷ്യല്‍ നിന്നാണ് തിമിംഗല ഛര്‍ദി എത്തിച്ചതെന്നാണ് സൂചന. തമിംഗല ഛര്‍ദി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

 

Latest