Kerala
ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; ആലുവയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കുട്ടിയെ തൃശൂരില്‍ നിന്ന് അസമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.
കൊച്ചി | ആലുവയില്‍ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഇതരസംസ്ഥാനക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍. അസം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ റിങ്കി (20), റാഷിദുല്‍ ഹഖ് (29) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പിന്നാലെ 70,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊരട്ടിയില്‍ നിന്ന് പ്രതികളെ പിടികൂടി. ബീഹാര്‍ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തൃശൂരില്‍ നിന്ന് അസമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.







