Connect with us

Kerala

അടച്ചിട്ട വീട്ടില്‍ നിന്നും ഉരുളിയും പാത്രങ്ങളും കവര്‍ന്ന രണ്ട് പേര്‍ പിടിയില്‍

വീടിന്റെ പൂട്ടുപൊളിച്ച് അകത്ത്കയറി 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവര്‍ന്നുവെന്നാണ് കേസ്

Published

|

Last Updated

തൃശൂര്‍  | ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ ( 49 ), മീന (29 ) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ ചൈയ്തത്

ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കല്‍ അജയകുമാറിന്റെ വീടിന്റെ പൂട്ടുപൊളിച്ച് അകത്ത്കയറി 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവര്‍ന്നുവെന്നാണ് കേസ്. ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. അജയകുമാര്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാപ്രാണം വര്‍ണ്ണ തീയേറ്ററിന് സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

 

Latest