Connect with us

International

മാർപാപ്പ ആകാന്‍ ആഗ്രഹമുണ്ടെന്ന് ട്രംപ്

എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ്

Published

|

Last Updated

മിഷിഗണ്‍ | മാർപാപ്പ ആവാന്‍ ആഗ്രഹമുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത മാർപാപ്പ ആരാവുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

അങ്ങനെയൊരു അവസരം ലഭിച്ചാല്‍ തന്റെ പ്രഥമ പരിഗണന അതിനായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. പുതിയ മാർപാപ്പ ആരാകണമെന്നതില്‍ തനിക്ക് പ്രത്യേക താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ആളാണെങ്കില്‍ വളരെ സന്തോഷമാണ്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.