Connect with us

Kerala

അമ്പലമുകള്‍ ഭാരത് ഗ്യാസ് എല്‍പിജി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും; ഗ്യാസ് വിതരണം തടസപ്പെടും

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

Published

|

Last Updated

എറണാകുളം |  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അമ്പലമുകള്‍ ഭാരത് ഗ്യാസ് എല്‍പിജി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കു സമരം നടത്തും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രാഥമിക കര്‍മങ്ങള്‍ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക, മുഴുവന്‍ ട്രക്കുകളും പാര്‍ക്ക് ചെയ്യാന്‍ കഴിയും വിധം പാര്‍ക്കിംഗ് ഗ്രൗണ്ട് വലുതാക്കുക, തൊഴിലാളി സംഘടനകളും തൊഴില്‍ ഉടമകളും കമ്പനി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് ഡ്രൈവര്‍മാരുടെ ആവശ്യം.

അതേസമയം ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിയാല്‍ കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്കുള്ള പാചക വാതക വിതരണത്തിന് പ്രതിസന്ധി നേരിടും.

 

Latest