Kerala
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച് ഒളിവില്‍ പോയ പ്രതി ആഴ്ചകള്‍ക്ക് ശേഷം പിടിയില്‍
കരകുളം തറട്ടെ നിലമി ഷീലാ ഭവനില്‍ രാജമണിയുടെ മകന്‍ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്
തിരുവനന്തപുരം | ഭാര്യയെ കൊടുവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ആഴ്ചകള്‍ക്ക് ശേഷം പിടിയില്‍. അരുവിക്കരയില്‍ നടന്ന സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന കരകുളം തറട്ടെ നിലമി ഷീലാ ഭവനില്‍ രാജമണിയുടെ മകന്‍ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം മദ്യലഹരിയില്‍ ഭാര്യവീട്ടിലെത്തിയ പ്രതി, കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെയും മകളുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഇവര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പിന്തുടര്‍ന്നെത്തിയ രഞ്ജിത്ത് കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
എട്ടു വര്‍ഷത്തോളമായി രഞ്ജിത്തും ഭാര്യയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ രഞ്ജിത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെ യുവതി ബന്ധം വേര്‍പെടുത്തി മാറിത്താമസിക്കാന്‍ തീരുമാനിച്ചു. ഈ പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പ്രശാന്തന്‍ കാണി, നെടുമങ്ങാട് ഡെപ്യൂട്ടി സൂപ്രണ്ട് ടി ബിനുകുമാര്‍ എന്നിവരുടെ നിര്‍ദേശാനുസരണം അരുവിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാര്‍ എസ്, അരുവിക്കര സ്റ്റേഷന്‍ എസ്എച്ച്ഒ മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights:
Aruvikkara police arrested a 40-year-old habitual offender from a Thiruvalla lodge for attempting to murder his estranged wife. The accused poured petrol on his wife and daughter before stabbing the woman in the neck following a marital dispute. He was produced in court and remanded.



