Kerala
പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്ക് പരുക്ക്
ഫയര്‍ സര്‍വീസ് റിട്ട. ഓഫീസര്‍ അബുവാണ് മരിച്ചത്. പരുക്കേറ്റവരില്‍ കാല്‍നടയാത്രക്കാരും.
പത്തനംതിട്ട | അബാന്‍ ജങ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഫയര്‍ സര്‍വീസ് റിട്ട. ഓഫീസര്‍ അബുവാണ് മരിച്ചത്. കാല്‍നടയാത്രക്കാരുള്‍പ്പെടെ ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വാഹനത്തില്‍ കുടുങ്ങിക്കിടന്ന ഒരു ഡ്രൈവറെ അഗ്നിശമന സേന പുറത്തെടുത്തു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 6.35 ഓടെയാണ് അപകടമുണ്ടായത്. ജിനു (48), വിശ്വജിത്ത് (24), രൂപേഷ് (25)
ജനേഷ് (26), സൂരജ് (21), സുജന്‍ (30), വിജയ് മണ്ഡല്‍ (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി നൗഷാദിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ജുബിന്‍ ജോണ്‍സണ്‍, ഫ്രാന്‍സിസ്, അഭിലാഷ്, ടി അനു, ടി അജു, അസീം അലി, സാബിര്‍, അജിലേഷ്, ഹോം ഗാര്‍ഡുമാരായ ഡേവിഡ്, ബിജോ ജോര്‍ജ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Content Highlights:
A fatal collision between two cars occurred at Aban Junction in Pathanamthitta district. One person died and seven others sustained serious injuries in the severe crash. The injured were immediately rushed to the nearest hospital for treatment.



