Connect with us

National

നീറ്റ് പരീക്ഷാര്‍ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; സംഭവം രാജസ്ഥാനിലെ കോട്ടയില്‍

രാജസ്ഥാനില്‍ കോട്ടയിലെ ലാന്‍ഡ് മാര്‍ക്ക് സിറ്റി പ്രദേശത്താണ് സംഭവം. നീറ്റ് കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ ഈ വര്‍ഷം നഗരത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന എട്ടാമത്തെ ആത്മഹത്യയാണിത്.

Published

|

Last Updated

കോട്ട | നീറ്റ് പരീക്ഷയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. രാജസ്ഥാനില്‍ കോട്ടയിലെ ലാന്‍ഡ് മാര്‍ക്ക് സിറ്റി പ്രദേശത്താണ് സംഭവം. ഇവിടെ വാടകക്ക് താമസിച്ചിരുന്ന ഖുശ്ബു പട്ടേല്‍ എന്ന 20 കാരിയായ വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. നീറ്റ് കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ ഈ വര്‍ഷം നഗരത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന എട്ടാമത്തെ ആത്മഹത്യയാണിത്.

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ സ്വദേശിയാണ് മരിച്ച ഖുശ്ബു പട്ടേല്‍ (20). നീറ്റ്-യു ജി പരീക്ഷക്കുള്ള തന്റെ രണ്ടാമത്തെ ശ്രമത്തിനായി തയ്യാറെടുക്കുകയായിരുന്നു ഖുശ്ബു. മുമ്പത്തെ പരീക്ഷയില്‍ 450-ഓളം മാര്‍ക്ക് മാത്രം ലഭിച്ചതില്‍ മാനസിക വിഷമത്തിലായിരുന്നു വിദ്യാര്‍ഥിയെന്ന് പറയുന്നു. ജെ ഇ ഇ പരീക്ഷക്കായി തയ്യാറെടുക്കുന്ന ഇവരുടെ ഇളയ സഹോദരി രാത്രി ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഖുശ്ബുവിന്റെ മുറി അകത്തു നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു.

ആത്മഹത്യാക്കുറിപ്പൊന്നും മുറിയില്‍ നിന്ന് കണ്ടെത്താനായിട്ടില്ല.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ക്ക് മാനസിക ബുദ്ധിമുട്ടുകളോ വിഷമങ്ങളോ ഉണ്ടെങ്കില്‍ ദയവായി സഹായം തേടുക. നിങ്ങള്‍ ഒറ്റക്കല്ല. സഹായത്തിനായി താഴെ പറയുന്ന ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം:

ദിശ (കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പ്): 1056, 0471-2552056, കിരണ്‍ (മാനസികാരോഗ്യ ഹെല്‍പ്ലൈന്‍): 1800-599-0019 ആശ്ര (AASRA): 02227546669.

 

Content Highlights:
A NEET aspirant was found dead inside a bedroom in Kota, Rajasthan, marking another tragic incident in the coaching hub. Police arrived at the scene after being alerted by hostel authorities and initiated a detailed investigation. The body was shifted to the hospital mortuary for a post-mortem.

Latest