Kerala
എളയാവൂരിലെ മണ്ണിടിച്ചില്‍; അപകടത്തിന് ഇടയാക്കിയത് ഡിസൈനിലെ പാളിച്ചയെന്ന് പിണറായി
ഇനിയൊരു അപകടം ഉണ്ടാകരുത്. ഭാവിയില്‍ അപകടം ഒഴിവാക്കാന്‍ കേരളത്തിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണം.
തിരുവനന്തപുരം | കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡിസൈനിലെ പാളിച്ചയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് പിണറായി പറഞ്ഞു. ഇക്കാര്യം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും പിണറായി പറഞ്ഞു. മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയില്‍ ദേശീയപാത നിര്‍മാണം നടത്താമെന്ന് ഉറപ്പുനല്‍കിയിരുന്നതാണ്. 2023ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും അതോറിറ്റി ഇടപെട്ടില്ല. ഇനിയൊരു അപകടം ഉണ്ടാകരുത്. ഭാവിയില്‍ അപകടം ഒഴിവാക്കാന്‍ കേരളത്തിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്നലെയാണ് എളയാവൂരില്‍ ദേശീയ പാത നിര്‍മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് വീണത്. 2023ല്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലമാണിത്. പ്രദേശത്ത് എന്‍ എച്ച് എ ഐയും കരാറുകാരും ചേര്‍ന്നുള്ള സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും റിപോര്‍ട്ട് നല്‍കണമെന്നാണ് കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം.
Content Highlights:
Kerala Chief Minister Pinarayi Vijayan declared that a critical design flaw caused the massive Elayavoor landslide. He confirmed a comprehensive investigation to examine structural planning failures. Strict action will be taken against those responsible for the major public infrastructure collapse.


