National
ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സോണിയ ഗില്‍ അന്തരിച്ചു
എ ഐ ഡി ഡബ്ല്യു എ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി മുന്‍ അംഗവും മഹാരാഷ്ട്ര സംസ്ഥാന മുന്‍ സെക്രട്ടറിയുമായിരുന്നു.
മുംബൈ | അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എ ഐ ഡി ഡബ്ല്യു എ) കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി മുന്‍ അംഗവും മഹാരാഷ്ട്ര സംസ്ഥാന മുന്‍ സെക്രട്ടറിയുമായ സോണിയ ഗില്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. മുംബൈയിലായിരുന്നു ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന അവരുടെ അന്ത്യം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥ് ഭര്‍ത്താവാണ്.
രോഗബാധിതയായിരുന്നപ്പോഴും അവസാന നാളുകള്‍ വരെ എ ഐ ഡി ഡബ്ല്യു എയുടെ പ്രവര്‍ത്തനങ്ങളില്‍ സോണിയ ഗില്‍ സജീവമായി പങ്കെടുത്തിരുന്നു. പതിറ്റാണ്ടുകളായി മഹിളാ അസോസിയേഷന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച സോണിയ ഗില്‍ മുംബൈയിലെ വര്‍ളി ബിഡിഡി ചാളുകള്‍, ജിജാമാതാ നഗര്‍, ഡെലിസ്ലെ റോഡ് തുടങ്ങിയ ഇടങ്ങളിലെ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ചാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് മുംബൈയിലെ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.
എഐഡിഡബ്ല്യുഎ മുംബൈ ജില്ലാ സെക്രട്ടറിയായിരിക്കെ വനിതാ പ്രവര്‍ത്തകരുടെ സംഘടനാപരവും ആശയപരവുമായ വളര്‍ച്ചക്ക് സോണിയ ഗില്‍ പ്രത്യേക ശ്രദ്ധ നല്‍കി. തുടര്‍ന്ന് സംഘനയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അവര്‍ സംസ്ഥാനത്താകെ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി സജീവ ഇടപെടലുകള്‍ നടത്തി.
Content Highlights:
Prominent All India Democratic Women’s Association leader Sonia Gill has passed away. She was a dedicated CPI(M) activist and a prominent voice in social rights movements. Her demise marks a significant loss for women’s rights advocacy and progressive political movements across the region.


