Connect with us

Kerala

അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

അപകടത്തില്‍ ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ താമരശ്ശേരി സ്വദേശിയായ ജൗഹറിന് പരിക്കേറ്റു.

Published

|

Last Updated

വൈത്തിരി | താമരശ്ശേരി ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക് . ശനിയാഴ്ച രാവിലെ ചുരം ഒമ്പതാം വളവിന് സമീപമാണ് അപകടമുണ്ടായത്. ചുരം കയറുകയായിരുന്ന 18 ചക്രമുള്ള ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ താമരശ്ശേരി സ്വദേശിയായ ജൗഹറിനാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.

വണ്‍വേ പാലിച്ചാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. അവധി ദിനം കൂടിയായതിനാല്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദനവാണ് ഉള്ളത്. ഇതുമൂലം വൈത്തിരി മുതല്‍ അടിവാരംവരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. സ്ഥലത്ത് പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ട്.

Latest